
തിരുവനന്തപുരം: കെ.പി.സി.സിയുടെ 137 രൂപ ചലഞ്ചിൽ തയ്യൽ തൊഴിലാളി ജില്ലാ കമ്മിറ്റിയുടെ വകയായ 1000 രൂപ ജില്ലാ പ്രസിഡന്റ് കെ.ജയരാമനിൽ നിന്ന് സ്വീകരിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ്,തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജേക്കബ് ഫെർണാണ്ടസ്,സംസ്ഥാന എക്സിക്യുട്ടീവ് അംഗം എ.കരീം,ജില്ലാ ട്രഷറർ കെ.മനോഹരൻ,ജില്ലാ ജനറൽ സെക്രട്ടറിമാരായ ആർ.ചന്ദ്രമോഹൻ, കണ്ണാന്തുറ സോണി പീറ്റർ,കുന്നുകുഴി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.