
പാലോട്: ആദിവാസി പെൺകുട്ടികൾ ആത്മഹത്യ ചെയ്ത പെരിങ്ങമ്മല പഞ്ചായത്തിലെ വീടുകൾ സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഉന്നതതല അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ ശക്തമായ നടപടി ഉണ്ടാകണമെന്നും ആദിവാസി മേഖലയിൽ അനധികൃതമായി കടന്നുകയറുന്ന ലഹരി സംഘങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സി.പി.ഐ പാലോട് മണ്ഡലം സെക്രട്ടറി ഡി.എ.രജിത് ലാൽ, മണ്ഡലം അസി. സെക്രട്ടറി കെ.ജെ.കുഞ്ഞുമോൻ, ലോക്കൽ സെക്രട്ടറി എൽ.സാജൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.