raghulraj

മലയിൻകീഴ്:ബൈക്കിൽ കഞ്ചാവ് പൊതികളുമായി പോകവേ നെടുമങ്ങാട് വാണ്ട പനങ്ങോട് മേക്കുംകര വീട്ടിൽ ആർ.രാഹുൽരാജിനെ (22,സുനി) മലയിൻകീഴ് പൊലീസ് പിടികൂടി.അന്തിയൂർക്കോണം തേവ്പാറ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ ഉൾപ്പെട്ടയാളാണ് രാഹുൽരാജ്.നമ്പർ പ്ലേറ്റില്ലാത്ത ബൈക്ക് സംശയം തോന്നി തടഞ്ഞ് നിറുത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പൊതികൾ ശ്രദ്ധയിൽപ്പെട്ടത്. മലയിൻകീഴ് എസ്.എച്ച്.ഒ.സൈജു.എ.വി,എസ്.ഐ.രാജേഷ്.ആർ,ഗ്രേഡ് എസ്.ഐ.മണിക്കുട്ടൻ,സി.പി.ഒ.മാരായ ഉല്ലാസ്,ഷിബു,അഭിലാഷ്,സജു എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.നെടുമങ്ങാട്,വലിമല സ്റ്റേഷനിലും നെടുമങ്ങാട് എക്‌സൈസും പ്രതിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.