dd

തിരുവനന്തപുരം: രാജ്യത്തിന്റെ 73ാമത് റിപ്പബ്ലിക് ദിനം എസ്.യു.ടി ആശുപത്രിയിൽ ആഘോഷിച്ചു. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി പതാകയുയർത്തി. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും എസ്.യു.ടി നഴ്സിംഗ് സ്‌കൂൾ യൂത്ത് റെഡ് ക്രോസ് യൂണിറ്റും ചേർന്ന് പരേഡ് നടത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, കാർഡിയോ വാസ്‌ക്കുലർ സർജൻ ഡോ. ഉണ്ണിക്കൃഷ്ണൻ, ജനറൽ സർജൻ ഡോ. ജെയിംസ്, ചീഫ് ലയ്സൺ ഓഫീസർ രാധാകൃഷ്ണൻ നായർ, സെക്യൂരിറ്റി ഓഫീസർ ജേക്കബ് സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.