
കിളിമാനൂർ: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കുറ്റിമൂട് - വാവുപ്പാറ റോഡിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രുഗ്മിണി അമ്മ,സുസ്മിത,രവീന്ദ്ര ഗോപാൽ,ജയൻ എക്‌സിക്യുട്ടീവ് എൻജിനീയർ ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.