വിതുര:വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർസർവീസ് മെഡൽനേടിയ വിതുര ഫയർ ആൻഡ് റെസ്ക്യൂസ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഒാഫീസർ ആനാട് സതികുമാറിനെ എ.ഐ.വൈ.എഫ് വിതുര മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഫയർസ്റ്റേഷനിലെത്തി ഫലകവും പൊന്നാടയും നൽകി ആദിരിച്ചു.സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,സി.പി.ഐ വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ.ഷിബു,എ.ഐ.വൈ.എഫ് വിതുര മേഖലാസെക്രട്ടറി സന്തോഷ്,വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,പൊന്നാംചുണ്ട് വാർഡ് മെമ്പർ രവികുമാർ,ഷെമീംപുളിമൂട്,കല്ലാർ അജിൽ, വിജയൻമാങ്കാല,കല്ലാർ വിക്രമൻ,ബി.ബാലചന്ദ്രൻ,മാങ്കാല പ്രഭാകരൻ,ജനീഷ് മുളയ്ക്കോട്ടുകര,അൽഅമീൻ, അനീഷ്,വിതുര ഫയർ സ്റ്റേഷൻ ഒാഫീസർമാരായ രാമചന്ദ്രൻ,ആനപ്പാറ രവീന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു.