വിതുര: വിതുര മേലേകൊപ്പം ജംഗ്ഷൻ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുന്ന ഡി.ആർ.എസ് ഇന്റർലോക്ക്സിന്റെ ഉദ്ഘാടനം 30ന് രാവിലെ 10.30ന് ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിക്കും. മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ആദ്യവില്പന നടത്തും. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, സി.പി.എം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ. അനിൽകുമാർ, കോൺഗ്രസ് വിതുര മണ്ഡലം പ്രസിഡന്റ് ജി.ഡി. ഷിബുരാജ്, ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.പി. അശോക് കുമാർ, സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, കൊപ്പം വാർഡ് മെമ്പർ നീതു രാജീവ്, ഗണപതിയാംകോട് വാർഡ് മെമ്പർ കെ. തങ്കമണി, പൊന്നാംചുണ്ട് വാർഡ് മെമ്പർ എസ്. രവികുമാർ, ജയകുമാർ.ബി എന്നിവർ പങ്കെടുക്കും.