s-biju

കല്ലമ്പലം: റവന്യൂവകുപ്പ് ഉദ്യോഗസ്ഥനായ ചെമ്മരുതി കുന്നത്തുമല ചടയൻതൊടി വീട്ടിൽ എസ്.ബിജു (49) നിര്യാതനായി. വർക്കല താലൂക്ക് പരിധിയിലെ ഒറ്റൂർ വില്ലേജ് ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു. ബിജു ബുധനാഴ്ച രാവിലെ ഉണരാൻ താമസിച്ചതിനെത്തുടർന്ന് വീട്ടുകാർ നോക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു. ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഒറ്റൂർ വില്ലേജ് ഓഫീസിലും, വർക്കല താലൂക്ക് ഓഫീസിലും പൊതുദർശനത്തിന് വച്ചശേഷം കഴിഞ്ഞ ദിവസം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സി.പി.ഐ നേതൃത്വത്തിലുളള ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാകമ്മിറ്റി മുൻ അംഗമാണ്. ഭാര്യ ആർ.ഷൈനി വർക്കല സബ് രജിസ്റ്റാർ ഓഫീസിലെ ഉദ്യോഗസ്ഥയാണ്. മക്കൾ: അഭിരാമി, അഗ്നിവേഷ്.