
ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്കുശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ന്നാ, താൻ കേസ് കൊട് ഫെബ്രുവരി 10ന് ചെറുവത്തൂരിൽ ആരംഭിക്കും. ഗായത്രി ശങ്കറാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായിക. ഛായാഗ്രഹണം മധു നീലകണ്ഠൻ. ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനുശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാളും നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മൂൺ ഷൂട്ട് എന്റർടെയ്‌ൻമെന്റിന്റെ ബാനറിലാണ് നിർമ്മാണം.