
ആറ്റിങ്ങൽ: ദേശീയപാതയിൽ മാമം പാലമൂട്ടിൽ സ്വകാര്യ ബസും ഓട്ടോയും ഇടിച്ച് ഓട്ടോ ഡ‌്രൈവർ മരിച്ചു. അവനവഞ്ചേരി ചരുവിള വീട്ടിൽ വിക്രമനാണ് (62) മരിച്ചത്. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു അപകടം. കോരാണി ഭാഗത്ത് നിന്ന് ആറ്റിങ്ങലിലേക്ക് വരികയായിരുന്ന അറപ്പുര എന്ന ബസും അതേ ദിശയിൽ പോവുകയായിരുന്ന ഓട്ടോയുമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ തലകീഴായി മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിക്രമനെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു. യാത്രാ മദ്ധ്യേ മരിച്ചു. കോരാണിയിൽ ഓട്ടം പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. ഭാര്യ: ലളിത, മക്കൾ: വിദ്യ, വിപിൻ. മരുമകൻ: സജു.