കടയ്ക്കാവൂർ: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി അഞ്ചുതെങ്ങ് നെടുങ്ങണ്ട ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് പൊന്നുംതുരുത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മുരുകൻ, നെടുങ്ങണ്ട ബൂത്ത്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ നീതു. ആർ, സെക്രട്ടറി വിഷ്ണു എസ് .ദീപ്, ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി അംഗം ഹരിദാസ്, യുവമോർച്ചാ കടക്കാവൂർ മണ്ഡലം കമ്മിറ്റി അംഗം ശ്യാം ശർമ, ഷൈൻ, അനുഷ, ശ്രീക്കുട്ടി, അക്ഷയ്, ശ്രീക്കുട്ടൻ, ജോഷ് തുടങ്ങിയവർ നേതൃത്വം നൽകി.