must

തിരുവനന്തപുരം: വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ ഹെഡ് ഓഫീസ് പട്ടം, കൈലാസ് പ്ലാസയിൽ നടന്ന ചടങ്ങിൽ ചാരിറ്റി സെന്റർ രക്ഷാധികാരി വി. വിശ്വലാൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ചാരിറ്റി സെന്റർ പ്രസിഡന്റ് വി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ആക്കുളം മോഹനൻ, കെ.വി. അനിൽകുമാർ, കെ. വേണുഗോപാൽ, ബീന ജയൻ, വിജയൻ കൈലാസ്, ഐരാണിമുട്ടം മഹേഷ്, എസ്.എസ്. സതീഷ്, കൈതമുക്ക് അജയകുമാർ, സി. ബാലചന്ദ്രൻ, ടി.എസ്. ബിനു എന്നിവർ പങ്കെടുത്തു. ചാരിറ്റി സെന്റർ സെക്രട്ടറി ആലുവിള അജിത്ത് സ്വാഗതവും കുളത്തൂർ പ്രമോദ് നന്ദിയും പറഞ്ഞു.