കടയ്ക്കാവൂർ: അഞ്ചുതെങ്ങിലെ സി.എച്ച്.സിയിൽ നിന്നും ആർ.ടി.പി.സി.ആർ ടെസ്റ്റ് റിസൾട്ടുകൾ എത്തുന്നത് ദിവസങ്ങളോളം വൈകിയെത്തുന്നതായാണ് ആക്ഷേപമുയരുന്നത്. അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്നും ടെസ്റ്റ്‌ നടത്തി സാമ്പിളുകൾ കൃത്യമായി ലാബിലേയ്ക്ക് അയയ്ക്കുമെങ്കിലും ലാബ് റിപ്പോർട്ട്‌ എത്തുന്നത് ദിവസങ്ങളോളം വൈകിയാണെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. സാധാരണ നിലയിൽ സാമ്പിളുകൾ ടെസ്റ്റിന് വിധേയമാക്കി നൽകിയാൽ 48 മണിക്കൂറിനകം ടെസ്റ്റ്‌ റിസൾട്ട്‌ ലഭിയ്ക്കുമ്പോഴാണ് അഞ്ചുതെങ്ങിൽ റിപ്പോർട്ടിനായി നൽകുന്ന സാമ്പിളുകളുടെ റിസൾട്ടുകൾ ദിവസങ്ങളോളം വൈകിയെത്തുന്നത്. അഞ്ചുതെങ്ങിൽ കൊവിഡ്‌ കേസുകള്‍ ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ആശങ്ക വര്‍ധിക്കുന്നതിനിടെയാണ് അഞ്ചുതെങ്ങ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ തലവേദന സൃഷ്ടിച്ചുകൊണ്ട് പരിശോധനാ ഫലങ്ങള്‍ ദിവസങ്ങളോളം വൈകിയെത്തുന്നത്. നിലവിൽ ടെസ്റ്റിന് എത്തുന്ന പലരും രണ്ട് ദിവസത്തോളം റിസൾട്ടിനായി വീട്ടിൽ കാത്തിരിക്കുകയും കിട്ടാതെവരുമ്പോൾ പുറത്തേക്കിറങ്ങുന്ന അവസ്ഥയുമാണ്. ഇത് പിന്നീട് ടെസ്റ്റ്‌ ടിസൾട്ട് വരുമ്പോൾ പോസിറ്റീവ് ആകുന്ന പലരും രോഗികളായി മാറുവാനും കാരണമാകുന്നുണ്ട്. അപ്പോൾ ഇവരുമായി ഇടപെഴകുന്ന വരുന്നവരുടെ അവസ്ഥയും ഗൗരവതരമാകുന്ന അവസ്ഥയുമാണുള്ളത്.