krishi

തിരുവനന്തപുരം: കേരളത്തിന്റെ ഭൂപ്രകൃതിക്കും കൃഷിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാർഷികയന്ത്രങ്ങൾ വികസിപ്പിക്കുന്നതിൽ പ്രവർത്തിച്ചുവരുന്ന ഉപജ്ഞാതാക്കളുടെയും പുത്തൻ ആശയക്കാരുടെയും സമാഗമം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഫെബ്രുവരിയിൽ നടക്കും. നൂതന കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും. സംഗമത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മേൽവിലാസവും കാർഷിക യന്ത്രങ്ങളുടെ പ്രവർത്തന വിവരണവും spokksasc1@gmail.com എന്ന ഇ-മെയിലിലോ 8281200673 എന്ന മൊബൈൽ വാട്സ്ആപ്പ് നമ്പറിലോ കാർഷിക യന്ത്രവത്കരണ മിഷന് അയയ്ക്കണം.