തിരുവനന്തപുരം: ഫെബ്രുവരി ഒന്നു മുതൽ ബസ് ചാർജ്ജ് വർദ്ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലറും കോൺഗ്രസ് കടകംപള്ളി മണ്ഡലം വൈസ് പ്രസിഡന്റുമായ വി.ആർ. സുരേഷ്ബാബു പ്രസ്താവനയിൽ പറഞ്ഞു. തെക്കൻ സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത ചാർജ്ജാണ് കേരളത്തിലുള്ളത്. കുത്തക മുതലാളിമാരെയും ജീവനക്കാരെയും സംരക്ഷിക്കാനാണ് ഈ തീരുമാനം. കൊവിഡ് കാരണം ജീവിതം വഴിമുട്ടി നിൽക്കുന്ന ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം പറഞ്ഞു.