
തിരുവനന്തപുരം:കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ഔട്ടർ റിംഗ് റോഡിന് അംഗീകാരം നൽകിയ കേന്ദ്ര ഉപരിതല ഗതാഗതമന്ത്റി നിതിൻ ഗഡ്കരിക്കും ഉദ്യോഗസ്ഥർക്കും ദേശീയ പാതാ അതോറിട്ടി ഉദ്യോഗസ്ഥർക്കും പൊതുമരാമത്ത് മന്ത്റി പി.എ.മുഹമ്മദ് റിയാസ് നന്ദി അറിയിച്ചു. സ്റ്റേറ്റ് ജി.എസ്.ടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇളവ് നൽകാമെന്ന് സംസ്ഥാനം അറിയിച്ചിരുന്നു.പദ്ധതി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ദേശീയ പാത അതോറിട്ടിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്റാലയം ചുമതലപ്പെടുത്തി.സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേഗം പകരുന്നതാണ് തിരുവനന്തപുരം ഔട്ടർ റിംഗ്റോഡിനുള്ള കേന്ദ്ര അംഗീകാരം. പദ്ധതി സമയബന്ധിതമായി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ദേശീയപാത അതോറിട്ടിയുമായി യോജിച്ച് നടപ്പാക്കുമെന്നും മന്ത്റി വ്യക്തമാക്കി.