
ചിറയിൻകീഴ് : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ചിറയിൻകീഴ് യൂണിയൻ കൗൺസിൽ പ്രമേയം ഐകകണ്ഠേന പാസാക്കി.യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തന്റെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികളായ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,യോഗം ഡയറക്ടർ അഴൂർ ബിജു എന്നിവരടങ്ങിയ പ്രതിനിധിസംഘം കഴിഞ്ഞ ദിവസം കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്രസിഡന്റ് സി.വിഷ്ണുഭക്തൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി പ്രമേയം അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, അജീഷ് കടയ്ക്കാവൂർ, സജി വക്കം,അജി കീഴാറ്റിങ്ങൽ, ഡോ. ജയലാൽ, ഉണ്ണിക്കൃഷ്ണൻ ഗോപിക, ജി. ജയചന്ദ്രൻ ,എസ്. സുന്ദരേശൻ എന്നിവർ സംസാരിച്ചു.