തിരുവനന്തപുരം:നാടാർ വിദ്യാർത്ഥിനികൾക്കുള്ള സ്‌കോളർഷിപ്പ് തുക പ്രൈമറി വിഭാഗത്തിന് ആയിരവും യു.പിയ്ക്ക് രണ്ടായിരവും ഹൈസ്‌കൂളിൽ മൂവായിരവും ഹയർ സെക്കൻഡറിക്ക് അയ്യായിരവും ബിരുദ വിദ്യാർത്ഥികൾക്ക് പതിനായിരവും രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് കേരള നാടാർ മഹാജന സംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അമരവിള പൊന്നയ്യൻ നാടാരുടെ അദ്ധ്യക്ഷതയിൽ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എ.എസ്.അഹിമോഹനൻ ഉദ്ഘാടനം ചെയ്തു.മുല്ലൂർ പങ്കജാക്ഷൻ വൈദ്യർ,സി.സുയംഭൂ,മാവിള രാജേന്ദ്രൻ,പൂവച്ചൽ ആന്റണി,രാജൻ ബാബു പാമാംകോട്,പുന്നയ്ക്കാട് റാബി, സുരേന്ദ്രനാഥ് വെമ്പായം,വി.നേശയ്യൻ വൈദ്യർ,അരുവാക്കോട് ജസ്റ്റസ്,ഡി.സെൽവിസ്റ്റർ എന്നിവർ

സംസാരിച്ചു.