തിരുവനന്തപുരം: പൊതുജനാരോഗ്യ ബില്ലിലെ വ്യവസ്ഥകളിന്മേൽ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സംഘടനകൾ, ആരോഗ്യരംഗത്തെ വിദഗ്ദ്ധർ എന്നിവരിൽ നിന്ന് ആരോഗ്യമന്ത്രി വീണജോർജ് ചെയർപേഴ്സണും 14 എം.എൽ.എമാർ അംഗങ്ങളുമായ സെലക്ട് കമ്മിറ്റി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കും. പൊതുജനാരോഗ്യ ബില്ലും ചോദ്യാവലിയും www.niyamasabha.orgൽ. legislation@niyamasabha.nic.inലോ സെക്രട്ടറി, നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിലോ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം.