സന്ധ്യ

അമരവിള: മേലെ പാട്ടവിളാകം തമ്പുരാൻസിൽ സന്ധ്യ (44) നിര്യാതയായി. ഭർത്താവ് : കെ. സുരേഷ് കുമാർ. മക്കൾ : അഭിരമ്യ എസ്.എസ്, ആദിത്യൻ എസ്.എസ്. മരുമകൻ : എസ്. രാഹുൽദേവ്. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9.10 ന്.

കൃഷ്ണൻ ചെട്ടിയാർ

നഗരൂർ : കടവിള ഷിജി ഭവനിൽ കൃഷ്ണൻ ചെട്ടിയാർ (55, കുഞ്ചുവീട്, കരിച്ചാറ) റാസൽഖൈമയിൽ നിര്യാതനായി. ഭാര്യ : ഷിജി. മകൻ : കിഷോർ.

സുമംഗല

കാഞ്ഞിരംകുളം : തൻപൊന്നൻകാല കുഴിവിള വീട്ടിൽ പരേതനായ എൻ. വിൽസന്റെ ഭാര്യ സുമംഗല (65) നിര്യാതയായി. മക്കൾ : ഗീത വിൽസ്, ഗിരിജ വിൽസ്, ബേബി വിൽസ്. മരുമക്കൾ : രത്നരാജ്, ഷാജി, വിനോദ്. പ്രാർത്ഥന : വ്യാഴാഴ്ച രാവിലെ 9 ന്.

അയ്യപ്പൻ പിള്ള

പ്ളാവർത്തല : പുത്തൻവീട്ടിൽ പരേതനായ വേലായുധൻ പിള്ളയുടെ മകൻ അയ്യപ്പൻ പിള്ള (101) നിര്യാതനായി. ഭാര്യ : പരേതയായ ഭാർഗ്ഗവിഅമ്മ. മക്കൾ : ശശി, മണിക്കുട്ടൻ, സിന്ധു, ആശ. മരുമക്കൾ : അമ്പിളി, ജയന്തി, ശിവപ്രസാദ്, കണ്ണൻ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ.

സി.കെ. തോമസ്

തിരുവനന്തപുരം : പുതുപ്പള്ളി കുന്നുകുഴി ചേരിപറമ്പിൽ സി.കെ. തോമസ് (96, അനി) കവടിയാർ ബെൽഹവൻ ഗാർഡൻസ്, ബി 2 സ്മൃതിയിൽ നിര്യാതനായി. പരേതൻ ദീർഘകാലം അവാൻ പ്രിന്റിംഗ് പ്രസ് (ബഹറിൻ) മാനേജരായിരുന്നു. കേശവദാസപുരം മുത്തൂറ്റ് ഫിൻകോർപ്പ് മാനേജരായി 35 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : കോവൂർ കുടുംബാംഗമായ രാജിക്കുട്ടി. മക്കൾ : ഡോ. വിനോദ് തോമസ് (സാംകോ കണ്ണാശുപത്രി, മാർത്താണ്ഡം), പരേതയായ അഞ്ജലി തോമസ്. മരുമകൾ : ഡോ. സുനിത തോമസ്.

ശ്യാമള

ബാലരാമപുരം : കരയ്ക്കാട്ടുവിള പുത്തൻവീട് താന്നിവിള ശ്യാമള (76) നിര്യാതയായി. മക്കൾ : പ്രഭാകരൻ, ശശിധരൻ, മദനൻ. മരുമക്കൾ : സുമ, രതി. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.