p

തിരുവനന്തപുരം: സ്വന്തമായി 2/ 3 സെന്റ് ഭൂമിയെങ്കിലും കൈവശമുള്ള ദുർബല / താഴ്ന്ന വരുമാന വിഭാഗത്തിൽപെട്ടവർക്ക് സന്നദ്ധസംഘടനകൾ, വ്യക്തികൾ എന്നിവരുടെ സഹായത്തോടെ 2 ലക്ഷം രൂപ സർക്കാർ സബ്സ്ഡിയും 1 ലക്ഷം രൂപ സ്പോൺസർ വിഹിതവും 1 ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവും അടങ്ങുന്ന 4 ലക്ഷം രൂപയ്ക്കുളള ഭവനം നിർമ്മിക്കുന്ന ഗൃഹശ്രീ
ഭവന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിതഫോറത്തിൽ തയാറാക്കിയ അപേക്ഷ
ഫെബ്രുവരി 28 ന് മുമ്പായി ലഭിക്കണം. ലൈഫ് പദ്ധതിയിൽ ആനുകൂല്യം ലഭിക്കാത്തവർക്കും സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവർക്കുമാണ് അർഹത.
പദ്ധതിക്കായി സ്പോൺസർ ചെയ്യാൻ താത്പര്യമുള്ളവരും സന്നദ്ധ സംഘടനകളും ഫെബ്രുവരി 28 ന് മുമ്പായി ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ അപേക്ഷകൾ സമർപ്പിക്കണം. ഈ പദ്ധതിക്കായി സമർപ്പിക്കേണ്ട രേഖകളോടൊപ്പം ലൈഫ് മിഷനിൽ വീട് അനുവദിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്തിൽ നിന്നു വാങ്ങി ഹാജരാക്കണം. മുമ്പ് സന്നദ്ധത അറിയിച്ചവർ
ഒരിക്കൽ കൂടി അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ബോർഡിന്റെ ജില്ലകളിലെ ഓഫീസുകളിലോ www.kshb.kerala.gov.in ലോ ബന്ധപ്പെടണം.