cpi

ആര്യനാട്:സി.പി.ഐ അരുവിക്കര മണ്ഡലം കമ്മിറ്റി റിപ്പബ്ലിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ച് മണ്ഡലം കമ്മിറ്റി ഓഫീസിനുമുന്നിൽ സെക്രട്ടറി എം.എസ്.റഷീദ് ദേശീയപതാക ഉയർത്തി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ ജി.രാമചന്ദ്രൻ,ഈഞ്ചപ്പുരി സന്തു,മുരളീധരൻപിള്ള, കെ.വിജയകുമാർ,കെ.മഹേശ്വരൻ,ചൂഴ ഗോപൻ,സുകുമാരൻ,രാഹുൽ,ജിത്തു ജയൻ,നിതീഷ് കച്ചേരിനട,ശശിധരൻ,ജിജി ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു.