1

പൂവാർ: ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പൊഴിയൂർ ശാന്തിനികേതൻ എഡ്യൂക്കേഷണൽ സൊസൈറ്റിയിൽ പൂവാർ റോട്ടറി ക്ലബ് വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. 'സ്വാതന്ത്ര്യാനന്തര ഭാരതവും വിദ്യാർത്ഥി സമൂഹവും 'എന്ന വിഷയത്തിൽ നടന്ന സെമിനാറും റിപ്പബ്ലിക് ദിനാഘോഷ പരിപാടികളും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ എസ്.പ്രേം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് രാജൻ വി.പൊഴിയൂർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സ്വാതന്ത്ര്യ ചരിത്രകാരന്മാരെക്കുറിച്ചുള്ള പ്രബന്ധം ശാന്തിനികേതൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.സിറാജുദ്ദീൻ അവതരിപ്പിച്ചു. ശൂലംകൂടി ശ്രീകണ്ഠൻ, എം. മഹേഷ്‌, ഫെബിന, ജിസ്മി, മീനു, നന്ദന, അഭിതരാജ്, ഷാൽജോ ജോർജ്, നയന സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ദേശീയ ചരിത്രത്തെയും ദേശീയ നേതാക്കളെയും ഉൾക്കൊള്ളിച്ചുള്ള ചരിത്ര ക്വിസും സംഘടിപ്പിച്ചു.