bharatheeya-vidyaapetam

പാറശാല:ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂളിൽ നടന്ന റിപ്പബ്ലിക് ദിനാചരണ ചടങ്ങുകൾ സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്നു അംശി നാരായണപിള്ളയുടെ മകനും അദ്ധ്യാപകനുമായ അംശി മധു ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.തുടർന്ന് ' വരിക വരിക സഹജരേ ' എന്ന അംശി നാരായണപിള്ളയുടെ സമര ഗീതം അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആലപിച്ചു.തുടർന്ന് അംശി നാരായണപിള്ളയുടെ ചിത്രത്തിൽ വിദ്യാലയ സമിതി അംഗങ്ങളും,അദ്ധ്യാപകരും,വിദ്യാർത്ഥികളും ചേർന്ന് പുഷ്‌പാർച്ചന നടത്തി.പ്രിൻസിപ്പൽ പ്രതാപ് റാണ അംശി മധുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.