republic-day

തിരുവനന്തപുരം: ഇന്ത്യയുടെ 73-ാമത് റിപ്പബ്ളിക് ദിനാഘോഷം കോൺഗ്രസ് കടകംപള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെൺപാലവട്ടത്ത് നടന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ് ദേശീയ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് യു. പ്രവീൺ, ഡി.സി.സി മെമ്പർ കെ. ജയചന്ദ്രൻ നായർ, കെ. ഷിബു, കൊച്ചുവേളി രാജേഷ്, കെ. സിനുലാൽ, യു. പ്രദീപ്, വി. അജിത് തുടങ്ങിയവർ പങ്കെടുത്തു.