ration-shop

തിരുവനന്തപുരം:ജനുവരി മാസത്തെ റേഷൻ വിതരണം താറുമാറായിരിക്കുകയാണെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ കുറ്റപ്പെടുത്തി.വിതരണം പൂർത്തിയാക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ പകുതിയിലധികം കാർഡുടമകൾക്കും ഇനിയും ഭക്ഷ്യധാന്യങ്ങൾ വാങ്ങാനാകാത്ത സാഹചര്യമാണ്. കാർഡുടമകളുടേതല്ലാത്ത കുറ്റത്തിന് ഭക്ഷ്യധാന്യങ്ങൾ നിഷേധിക്കാനിടയാകരുതെന്നും ഫെബ്രുവരി മാസത്തിലെ ആദ്യത്തെ അഞ്ചു ദിവസങ്ങൾ നീട്ടിക്കൊടുത്തിട്ടെങ്കിലും ജനുവരി മാസത്തെ വിതരണം പൂർത്തിയാക്കാൻ സർക്കാർ തീരുമാനമെടുക്കണമെന്നും പ്രസന്നകുമാർ ആവശ്യപ്പെട്ടു.