
തിരുവനന്തപുരം : മന്ത്രി ആർ.ബിന്ദുവിന് മുൻകാല പ്രാബല്യത്തിൽ പ്രൊഫസർ പദവി നൽകാൻ കാലിക്കറ്റ് സർവകലാശാല ചട്ടങ്ങൾ ലംഘിച്ചെന്ന പരാതിയിൽ ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് വി.സി ഡോ.എം.കെ.ജയരാജിനോട് ആവശ്യപ്പെട്ടു.
മന്ത്രി പ്രൊഫസർ പദവി നൽകാൻ,സർവീസിൽ നിന്ന് വിരമിച്ച കോളേജ് അദ്ധ്യാപകർക്കു കൂടി പ്രൊഫസർ പദവി അനുവദിക്കാൻ കാലിക്കറ്റ് സർവകലാശാല,യു.ജി.സി ചട്ടങ്ങൾ ലംഘിച്ചതായ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതിയിലാണ് നടപടി മന്ത്രി ആർ.ബിന്ദു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള തൃശൂർ കേരള വർമ്മ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകയായിരിക്കവേ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 2021മാർച്ചിൽ ഔദ്യോഗിക പദവിയിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നു.
പ്രൊഫസർ ബിന്ദു എന്ന പേരിൽ മന്ത്രി സത്യപ്രതിജ്ഞ ചെയ്തത് വിവാദമായതിനെ തുടർന്ന് മന്ത്രിയുടെ പേരിനൊപ്പമുള്ള പ്രൊഫസർ പദവി സർക്കാർ വിജ്ഞാപനത്തിലൂടെ നീക്കം ചെയ്തിരുന്നു.