എം. ശാന്ത
വട്ടിയൂർക്കാവ് : തോപ്പുമുക്ക് തിരുവോണത്തിൽ പരേതനായ നടേശൻ ആശാരിയുടെ ഭാര്യ എം. ശാന്ത (72) നിര്യാതയായി. മക്കൾ : ശ്രീകുമാരി (ടീച്ചർ ഗേൾസ് എച്ച്.എസ്.എസ്, മലയിൻകീഴ്), സുരേഷ് കുമാർ. മരുമക്കൾ : ദിലീപ് കുമാർ എൻ.കെ, ജയചിത്ര വി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.
റ്റി. ചെല്ലമ്മ
പാറശാല : കോട്ടവിള അരുൾ ഭവനിൽ റിട്ട. തഹസിൽദാർ വേദമണി നാടാരുടെ ഭാര്യ റ്റി. ചെല്ലമ്മ (75) നിര്യാതയായി. മക്കൾ : അനിത സി (പ്രിൻസിപ്പൽ, ഗവ. എച്ച്.എസ്.എസ്, മാമ്പറം, കണ്ണൂർ), ഡോ. വി. അനിൽ (പ്രിൻസിപ്പൽ, ഗവ. ബ്രണ്ണൻ കോളേജ്, കണ്ണൂർ), അജിത സി (ടീച്ചർ, ഗവ. എൽ.പി.എസ്, വിഴിഞ്ഞം), അരുൾ വി (ജൂനിൽ സൂപ്രണ്ട്, ജില്ലാ ട്രഷറി, തിരു.), അഞ്ചലസ് വി (എച്ച്.എസ്.എസ് ടീച്ചർ, ഗവ. എച്ച്.എസ്.എസ്, കുടമാളൂർ). മരുമക്കൾ : ജോസ് വിക്ടർ ഞാറക്കാല (റിട്ട. ഹെഡ്മാസ്റ്റർ), റീജ കാർമൽ (എച്ച്.എസ്.എസ് ടീച്ചർ, എൽ.എം.എസ്.എച്ച്.എസ്.എസ്, വട്ടപ്പാറ), റിച്ചാർഡ് ജോൺ (റിട്ട. മിലിട്ടറി), ജീന സേവ്യർ എസ് (ടീച്ചർ സെന്റ് ക്രിസോസ്റ്റം ജി.എച്ച്.എസ്.എസ്, നെല്ലിമൂട്), സിംന റ്റി (ഡെയറി ഫാം ഇൻസ്ട്രക്ടർ, പെരുങ്കടവിള).
കെ. തങ്കപ്പൻ നായർ
തിരുവനന്തപുരം : വട്ടിയൂർക്കാവ് മൂന്നാംമൂട് അനന്തശ്രീയിൽ കെ. തങ്കപ്പൻ നായർ (94, റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ : പരേതയായ ഓമനഅമ്മ. മക്കൾ : സുമംഗല, അംബിക, ഗീതാകുമാരി, രാജേന്ദ്രൻ നായർ, പരേതനായ രമേശൻ നായർ. മരുമക്കൾ : കരുണാകരൻ നായർ, സുന്ദരേശൻ നായർ, പരേതനായ ചന്ദ്രശേഖരൻ നായർ, സന്ധ്യാദേവി. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.
കെ. സരസ്വതി ഭായി
തിരുവട്ടാർ : അരുവിക്കര കമലാലയത്തിൽ ഗോപകുമാരിയുടെ സഹോദരിയും തിരുവനന്തപുരം പാൽക്കുളങ്ങര ഡി.ഇ.ആർ.എ 43 സരസുവിൽ പരേതനായ സുരേന്ദ്രൻ നായരുടെ ഭാര്യയുമായ കെ. സരസ്വതി ഭായി (86) നിര്യാതയായി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 ന് അരുവിക്കര കമലാലയത്തിൽ.
ആനന്ദവല്ലി
കടയ്ക്കാവൂർ : കരിങ്ങോട് ആനന്ദ നിവാസിൽ ജി. ഗോപിയുടെ ഭാര്യ ആനന്ദവല്ലി (79) നിര്യാതയായി. സഞ്ചയനം : 30 നു രാവിലെ 8 ന് സ്വവതിയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നതാണ്.
എസ്. ലളിത
വേങ്ങപ്പൊറ്റ : കഴിവൂർ മൂലക്കര വാഴവിള വീട്ടിൽ എസ്. ലളിത (74) നിര്യാതയായി. ഭർത്താവ് : പരേതനായ ശ്രീധരൻ. മക്കൾ : അജിത, ശ്രീലത, ഷിബു എസ്, കൃഷ്ണകുമാർ എസ്.എൻ, മരുമക്കൾ : പരേതനായ ഉദയകുമാർ, സുരേന്ദ്രൻ, സിന്ധു എസ്, പ്രീത ജി.സി. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.
രജനേഷ്
തിരുവനന്തപുരം : മണക്കാട് ഗംഗാനഗർ ലാൽ ഭവനിൽ രജനേഷ് (52) നിര്യാതനായി. പിതാവ് കെ. ദേവരാജൻ (റിട്ട. അദ്ധ്യാപകൻ), മാതാവ് പരേതയായ പൊന്നേശം (റിട്ട. അദ്ധ്യാപിക). സഹോദരങ്ങൾ : മൽഹിജ ഡി, രജലാൽ ഡി, ഷബീന ഡി, ഷുബീല ഡി, പ്രിംലാൽ ഡി.
കാമാക്ഷിഅമ്മ
കുലശേഖരം : പിണന്തോട് ശ്രീകൃഷ്ണയിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ കാമാക്ഷിഅമ്മ (90) നിര്യാതയായി. മക്കൾ : കൃഷ്ണപിള്ള, വിജയകുമാർ, വിജയകുമാരി, വസന്തകുമാരി, രവികുമാർ. മരുമക്കൾ : എസ്.പി. അജിതകുമാരി, എസ്. ഉഷ, പരേതനായ പി. വിജയകുമാർ, എൻ. പീതാംബരൻ, എസ്. അനിത കുമാരി. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.
സുനിത കുമാരി
കരിക്കകം : കോട്ടുകാൽ ചപ്പാത്ത് കെ.കെ. നിവാസിൽ സുനിത കുമാരി (49) നിര്യാതയായി. ഭർത്താവ് : അശോകൻ. മക്കൾ : കിരൺ അശോക്, കാർത്തിക് അശോക്. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.