s

ഫ്ലോറിഡ: ഫൊക്കാന മുൻ ആർ.വി.പിയും മലയാളി അസോസിയേഷൻ ഒഫ് ടാമ്പ (മാറ്റ്) യുടെ വൈസ് പ്രസിഡന്റുമായ ജോൺ കല്ലോലിക്കലിന്റെ ഭാര്യ സാലി ജോൺ കല്ലോലിക്കൽ (51) ടാമ്പായിൽ നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ മാർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ പിന്നീട് നടക്കും. പിറവം ചെന്നംമ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ : അനീഷ ജോൺ, അലൻ ജോൺ. ഫൊക്കാനയുടെയും മാറ്റിന്റെയും എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന സാലി കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. ജൂലായിൽ ഒർലാണ്ടോയിൽ നടക്കാനിരിക്കുന്ന ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷന്റെ വൈസ് ചെയർമാനായി ജോൺ കല്ലോലിക്കലിനെ നിയമിച്ചിരുന്നു. സാലിയുടെ നിര്യാണത്തിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, റീജിയണൽ വൈസ് പ്രസിഡന്റ് കിഷോർ പീറ്റർ, മാറ്റ് പ്രസിഡന്റ് അരുൺ ചാക്കോ, ജനറൽ സെക്രട്ടറി അന്നാ എവിൻ, ട്രഷറർ മനോജ് കുര്യൻ, ജോയിന്റ് സെക്രട്ടറി എബിൻ അബ്രഹാം, ജോയിന്റ് ട്രഷറർ സൈമൺ തൊമ്മൻ വുമൺസ്‌ഫോറം ചെയർപേഴ്സൺ മേഴ്‌സി കൂന്തമറ്റം, മാറ്റ് പ്രസിഡന്റ് ഇലക്ട് സുനിത ഫ്‌ളവർഹിൽ തുടങ്ങി നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.