തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികൾ, സംരംഭം തുടങ്ങാൻ ആവശ്യമായി വരുന്ന വിവിധ ലൈസൻസുകൾ തുടങ്ങിയവയെ അധിഷ്ഠിതമാക്കിയുള്ള വെബിനാർ നാളെ നടക്കും. സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റാണ് (കെ.ഇ.ഐ.സി)​ വെബിനാർ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ളവർ 7012376994, 9633050143 എന്നീ നമ്പരുകളിൽ പേര് രജിസ്‌റ്റർ ചെയ്യണമെന്ന് സി.ഇ.ഒ അറിയിച്ചു.