
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ ചെലവിൽ നവീകരിച്ച പത്തനാപുരം എൽ.പി.എസ് ഏലാ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബേബീ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ടി. ബേബിസുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സാബു, രോഹിണി, ഇ. ജലാൽ, എസ്. സുധീർ തുടങ്ങിയവർ പങ്കെടുത്തു.