
തിരുവനന്തപുരം: വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ സന്ദർശകർക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
തിരുവനന്തപുരം: പെൻഷൻ ബോർഡ് മുഖേന പെൻഷൻ കൈപ്പറ്റുന്നവർ ഫെബ്രുവരി 28ന് മുമ്പ് sahakaranapension.org എന്ന ഓൺലൈൻ മൊഡ്യൂൾ മുഖേന 2021-22 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. മറ്റ് വിധേനയുള്ള ലൈഫ് സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല. സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പെൻഷൻ ഏപ്രിൽ മുതൽ തടഞ്ഞുവയ്ക്കും.