നെടുമങ്ങാട്: നഗരസഭയിൽ ആംബുലൻസ് സേവനം ലഭ്യമല്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. നഗരസഭയിൽ നിലവിലുള്ള ആംബുലൻസിൽ ഒരെണ്ണം സി.എഫ് ടെസ്റ്റിനായും മറ്റൊന്ന് ആക്സിഡന്റായും വർക്ക്ഷോപ്പിലാണ്. അതിനാൽ തന്നെ നഗരസഭയിൽ ആംബുലൻസ് സേവനം ഉറപ്പാക്കുന്നതിന് സ്വകാര്യ ആംബുലൻസ് ഉടമകളുമായി കരാർ ഉണ്ടാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സേവനം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ ആരോപണങ്ങൾ കെട്ടിചമച്ചതും രാഷ്ടീയ ദുഷ്ടലാക്കോടെ ഉള്ളതാണെന്നും ചെയർപേഴ്സൺ പ്രസ്താവനയിൽ അറിയിച്ചു. ആംബുലൻസ് സേവനം ആവശ്യമുള്ളവർ 9526377112, 9446317939 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.