
ബാലരാമപുരം: ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ബാലരാമപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി വി. കേശവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഷേക്ക്പരീത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ബാലരാമപുരം കബീർ, മേഖലാ സെക്രട്ടറി ശിവന്തകരാജൻ, എസ്. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.