
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ അവകാശികൾക്കായുള്ള ധനസഹായ വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങളും ഇന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടി.കെ. വിനീത് അറിയിച്ചു.
കൊവിഡ് എക്‌സ്‌ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കാൻ മതിയായ രേഖകളുമായി എത്തുന്ന പൊതുജനങ്ങൾക്ക് യാത്രാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ ഉത്തരവിൽ പറയുന്നു.