നെടുമങ്ങാട്: കോൺഗ്രസ് വടക്കേക്കോണം യൂണിറ്റ് കമ്മിറ്റി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചതായി പരാതി. ഈ വിഷയവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് ഡിവൈ.എസ്.പി ക്ക് പരാതി നൽകിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തത് പ്രതിഷേധാർഹമാണെന്നും അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൊലീസ് സ്‌റ്റേഷൻ ഉപരോധിക്കുമെന്നും മണ്ഡലം പ്രസിഡന്റ് വേട്ടംപള്ളി സനലും, ബ്ലോക്ക് സെക്രട്ടറി കല്ലിയോട് ഭുവനചന്ദ്രനും അറിയിച്ചു.