നെടുമങ്ങാട്: നഗരസഭാ ശ്‌മശാനത്തിൽ ശവസംസ്‌കാരത്തിന് ബി.പി.എൽ, എ.പി.എൽ വിഭാഗങ്ങൾക്ക് യഥാക്രമം 1600, 2100 രൂപ ഫീസ് ഈടാക്കിയിരുന്നത് മുന്നറിയിപ്പുമില്ലാതെ 2100 രൂപ,​ 3100 രൂപ എന്നിങ്ങനെ വർദ്ധിപ്പിച്ച നഗരസഭയുടെ നടപടി സാധാരണക്കാരോടുള്ള വെല്ലുവിളിയാണന്നും നഗരസഭാ പരിധിയിൽ കൊവിഡ് മൂലം മരണപ്പെടുന്ന ബി.പി.എൽ വിഭാഗത്തിലുള്ളവർക്ക് സൗജന്യമായി ശവസംസ്‌കാരം നടത്തണമെന്നും ഡി.സി.സി അംഗം ടി. അർജുനൻ നഗരസഭ അധികാരികളോട് ആവശ്യപ്പെട്ടു.