വക്കം: വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുന്നീസയേയും സെക്രട്ടറി പ്രേം നിർമ്മലിനേയും ആക്രമിക്കുകയും, അധിക്ഷേപിക്കുകയും ചെയ്ത വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം ആർ. ലാലി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ പൊതുവേദിയിൽ കൈയേറ്റം ചെയ്യുകയും, സെക്രട്ടറിയെ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെത്തി അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിനുത്തരവാദിയായ ലാലിജ മെമ്പർക്കെതിരെ കർശനമായ അച്ചടക്ക നടപടി വേണമെന്നും ലാലി ആവശ്യപ്പെട്ടു.