
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളും 2022- 23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റിന് വേണ്ടിയുള്ള പദ്ധതികൾ ഇഗ്രാം സ്വരാജ് പോർട്ടലിൽ അപ്‌ലോഡ് ചെയ്‌തെന്ന് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളും നൂറ് ശതമാനം സി.എഫ്.സി ഗ്രാന്റ് ആക്ഷൻ പ്ലാൻ അപ്‌ലോഡ് ചെയ്ത സംസ്ഥാനം കേരളം മാത്രമാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.