
തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ 50,812 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകൾ പരിശോധിച്ചു. എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത് 11,103. വെള്ളിയാഴ്ച 47.05 ശതമാനമായിരുന്ന ടി.പി.ആർ ഇന്നലെ 45.78 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 208 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 46,451 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3751 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 402 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 47,649 പേർ രോഗമുക്തി നേടി. 8 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ മരണം 53,191 ആയി.