തിരുവനന്തപുരം: പട്ടികവർഗ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഊരുകൾ കേന്ദ്രീകരിച്ച് സ്ഥാപിച്ചിട്ടുള്ള 100 സാമൂഹ്യ പഠനമുറികളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഒരു വർഷത്തേക്ക് മെയിന്റനൻസ് വർക്ക് ചെയ്യുന്നതിനായി മൂന്നുവർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസലുകൾ ക്ഷണിച്ചു.

അവസാന തീയതി ഫെബ്രുവരി 21 വൈകിട്ട് നാല്. പ്രീബിഡ് മീറ്റിംഗ് ഫെബ്രുവരി 10ന് രാവിലെ 11.30ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിലെ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2304594.