exam

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാല ജനുവരി 31, ഫെബ്രുവരി രണ്ട്, ഏഴ് തീയതികളിൽ നടത്താനിരുന്ന പരീക്ഷകൾ കൊവിഡ് വ്യാപനത്തെ തുടർന്ന് പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിൾ പ്രകാരം ഏഴാം സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരി ഒമ്പതിനാരംഭിക്കും. വിദ്യാർത്ഥികൾക്ക് വീടിനടുത്തുള്ള പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ 'സെന്റർ ചേഞ്ച്" സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.