vanitha-commission

തിരുവനന്തപുരം: സിനിമാ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി. സിനിമാ മേഖലയിലെ സ്ത്രീ കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ളിയു.സി.സി) ഭാരവാഹികൾ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി, അംഗം അഡ്വ. എം.എസ്. താര എന്നിവരോട് മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്നാണ് കമ്മിഷൻ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങളും ശുപാർശകളും പ്രാവർത്തികമാക്കാൻ സാംസ്‌കാരിക വകുപ്പ് സ്വീകരിച്ച നടപടികൾ കമ്മിഷനെ അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.