
തിരുവനന്തപുരം: ജവാൻ മദ്യം പ്രതിദിനം 16,000 കെയ്സ് ഉത്പാദിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെവ്കോ എം.ഡി ശ്യാംസുന്ദർ സർക്കാരിന് ശുപാർശ നൽകി. നിലവിലെ നാല് ഉത്പാദക ലൈനുകൾ കൂടാതെ ആറെണ്ണത്തിൽ കൂടി വേണെന്നാണ് ശുപാർശ.
നിലവിൽ 7,500 കെയ്സാണ് ദിവസവും ഉത്പാദിപ്പിക്കുന്നത്. എന്നാൽ പലയിടത്തും ഇത് തികയുന്നില്ല. ഇത് പരിഹരിക്കാനാണ് ഉത്പാദനം വർദ്ധിപ്പിക്കാൻ ബെവ്കോ എം.ഡി ശുപാർശ സമർപ്പിച്ചത്.
തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡാണ് ഉത്പാദകർ. എന്നാൽ ആവശ്യക്കാർ വർദ്ധിച്ചെങ്കിലും ഉത്പാദനം കൂട്ടാനാകാത്ത അവസ്ഥയിലാണ് കമ്പനി. മദ്യ നിർമ്മാണത്തിനായി ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷം രൂപയാണ് കമ്പനി കണക്കാക്കുന്ന ചെലവ്. കൂടാതെ മേൽനോട്ടക്കാരെയടക്കം കൂടുതൽ ജീവനക്കാരെയും നിയമിക്കേണ്ടിവരും. മലബാർ മേഖലയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ചിറ്റൂർ കോ - ഓപ്പറേറ്റീവ് ഷുഗർ മിൽ തുറക്കണമെന്ന ശുപാർശയും സർക്കാരിന് സമർപ്പിച്ചെന്നും ബെവ്കോ എം.ഡി ശ്യാംസുന്ദർ വെളിപ്പെടുത്തി.