1

തിരുവനന്തപുരം: കവടിയാർ റോട്ടറി ക്ലബും ജർമ്മനിയിലെ ശ്വേട്സിൻജൻ കെർപ്ലസ് ക്ലബും ചേർന്ന് റോട്ടറി ഗ്ലോബൽ ഗ്രാന്റ് വഴി 30 ലക്ഷം രൂപയുടെ 13 സെമി വെന്റിലേറ്ററുകൾ തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സംഭാവന നൽകി.
കവടിയാർ റോട്ടറി ക്ലബ് പ്രസിഡന്റ് ഡി. ശിവകുമാർ, പ്രോജക്ട് ഡയറക്ടർ രാജു കൊല്ലവേലിൽ, മുൻ പ്രസിഡന്റുമാരായ എം. സഞ്ജീവ്, വി.എസ്. ജയചന്ദ്രൻ എന്നിവർ മന്ത്രി വീണാ ജോർജ്ജിന് ഇവ കൈമാറി. ചടങ്ങിൽ ഡോ. ബിപിൻ സന്നിഹിതനായിരുന്നു.