
വിഴിഞ്ഞം: വിഴിഞ്ഞത്ത് മാർച്ചോടെ ഇന്റർനാഷണൽ ഷിപ്പ് ആന്റ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി കോഡ് (ഐ.എസ്.പി.എസ്. കോഡ്) ലഭ്യമാകുമെന്ന് കേരള മാരിറ്റൈം ബോർഡ് അധികൃതർ പറഞ്ഞു. വർഷങ്ങളായി ഈ സുരക്ഷാ കോഡ് ലഭ്യമാക്കുന്നതിനായിശ്രമിച്ചുവരുകയാണ്. കോഡ് ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ഘട്ട അംഗീകാരം ലഭിച്ചു. മറ്റ് നടപടികൾ വേഗത്തിൽ നടക്കുകയാണ്. ഈ കോഡ് ലഭ്യമാകുന്നതോടു കൂടി വിഴിഞ്ഞത്തെ സീവേർഡ്, ലീവേർഡ് എന്നീ ബ്രേക്ക് വാട്ടറുകളുടെ സുരക്ഷ പൂർണ്ണമാകും. അന്താരാഷ്ട്ര വ്യാപാരത്തിനായി ഉപയോഗിക്കുന്ന കപ്പലുകൾക്കോ തുറമുഖ സൗകര്യങ്ങൾക്കോ ഉള്ള സുരക്ഷാ ഭീഷണികൾ വിലയിരുത്തുന്നതിനും കണ്ടെത്തുന്നതിനും, വിവിധ വകുപ്പുകളെ സഹകരണവും ലഭ്യമാകും. തുറമുഖത്തെയും സമുദ്രസുരക്ഷയും കാര്യക്ഷമമായി ഉണ്ടാകും.