
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി ' സ്‌നേഹത്തണൽ ' എന്ന പേരിൽ കാരുണ്യ വിശ്രാന്തി ഭവനിലെ അന്തേവാസികൾക്ക് ഭക്ഷ്യവസ്‌തുക്കളും അവശ്യസാധനങ്ങളും വോളന്റിയർമാർ നിർമ്മിച്ച ലോഷനും നൽകി. പ്രിൻസിപ്പൽ ഡോ. ജിത.എസ്.ആർ കാരുണ്യാ വിശ്രാന്തി ഭവൻ പ്രതിനിധി സിസ്‌റ്റർ എലിസബത്തിന് സാധനങ്ങൾ കൈമാറി. കൊമേഴ്സ് വിഭാഗം അസി. പ്രൊഫസർ ദൃശ്യദാസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ, വോളന്റിയർമാരായ ഷെറിൻ, സ്‌നേഹ, ഐശ്വര്യ റോണി, അനന്തൻ, അതുൽ, വിഷ്ണു എന്നിവർ പങ്കെടുത്തു.