തിരുവനന്തപുരം: പെൺകുട്ടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. മുട്ടത്തറ വടുവത്ത് ക്ഷേത്രത്തിന് സമീപം പുതുവൽ പുത്തൻ വീട്ടിൽ സുജിത്.എസ്.നായരെയാണ് (29) നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
നേമം സ്വദേശിയായ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പേട്ട പൊലീസ് സ്റ്റേഷനിൽ ഒരു പോക്സോ കേസും നിലവിലുണ്ട്. എസ്.ഐമാരായ വിപിൻ, പ്രസാദ്, എസ്.സി.പി.ഒമാരായ ജയകുമാർ, മണിമേഖല, സി.പി.ഒമാരായ ദീപക്, ബിനു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.