
നെടുമങ്ങാട്: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ വാളിക്കോട് ജംഗ്ഷനിൽ വച്ച് ആക്രമിച്ച പ്രതികളെ നെടുമങ്ങാട് പൊലീസ് പിടികൂടി. കരകുളം മുളമുക്ക് ചെക്കക്കോണം വട്ടവിള ലക്ഷം വീട് കോളനിയിൽ ഷെഫീക് (30), മുളമുക്ക് ചെക്കക്കോണം വട്ടവിള ലക്ഷം വീട്ടിൽ ഷെമീർ (32), അരശുപറമ്പ് ഏലിക്കേക്കാട്ടുകോണം ദീപു ഭവനിൽ മധു (50) അരശുപറമ്പ് കുന്നത്ത് പ്ലാവിള വീട്ടിൽ ലാലു (49) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 7:30 ഓടെ കൂടിയായിരുന്നു സംഭവം.
പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ ദമ്പതികളുടെ സ്കൂട്ടറിൽ ഇടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്. നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ്.ഐ സൂര്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.