തിരുവനന്തപുരം: പേട്ട കല്ലുംമൂട് ശ്രീപഞ്ചമിദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവം ഫെബ്രുവരി 2 മുതൽ 8 വരെ നടക്കും. 2ന് രാവിലെ 10നും 10.30നും മദ്ധ്യേ ക്ഷേത്രതന്ത്രി മാവേലിക്കര കണ്ടിയൂർ നീലമന ഇല്ലത്ത് പ്രശാന്ത് ജി. നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. രാത്രി 7.45ന് പുഷ്പാഭിഷേകം. 3ന് രാവിലെ 7.45ന് ഉപദേവതകൾക്ക് കലശാഭിഷേകം, വൈകിട്ട് 6.15ന് സർപ്പബലി, 7.30ന് പുഷ്പാഭിഷേകം.
4ന് രാവിലെ 8ന് നവഗ്രഹങ്ങൾക്ക് കലശാഭിഷേകം, വൈകിട്ട് 6.15ന് ഭഗവതിസേവ, രാത്രി 7.30ന് പുഷ്പാഭിഷേകം. 5ന് രാവിലെ 10ന് ഉത്സവബലി ദർശനം, രാത്രി 8ന് ദുർഗാദേവിയും വാരാഹി പഞ്ചമിദേവിയും ദേശക്കാഴ്ചയ്ക്കായി എഴുന്നള്ളും. 6ന് രാവിലെ 7.30ന് മൃത്യുഞ്ജയഹോമം, വൈകിട്ട് 5.15ന് താലപ്പൊലി, രാത്രി 8ന് പള്ളിവേട്ട എഴുന്നള്ളത്ത്. 7ന് രാവിലെ 7.30ന് നാഗദൈവങ്ങൾക്ക് കലശാഭിഷേകവും നൂറുംപാലും, 9ന് പൊങ്കാല, 11ന് പന്തിരുനാഴി മഹാനിവേദ്യം, വൈകിട്ട് 5.30ന് വലിയ ഉദയാദിച്ചപുരം ക്ഷേത്രക്കുളത്തിൽ ആറാട്ട്. 8ന് രാവിലെ 8.30ന് ദുർഗാദേവിക്കും വാരാഹി പഞ്ചമിദേവിക്കും കളഭാഭിഷേകം, രാത്രി 7.30ന് വാരാഹി പഞ്ചമിദേവീനടയിൽ വലിയഗുരുസിയോടെ ഉത്സവം സമാപിക്കും. കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഉത്സവം നടക്കുക.